ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തേക്കും. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാഹുലിനെ അറസ്റ്റ് ചെയ്യുമെന്ന വിവരമാണ് പുറത്തു വരുന്നത്. ഇതു സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോൽ ഡൽഹിയിൽ നിന്നു പുറത്തു വരുന്നത്. മൂന്നു ദിവസത്തോളമായി മുപ്പത് മണിക്കൂറിലേറെ രാഹുലിനെ ഇതിനോടകം തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടുണ്ട്.
Advertisements
രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മുതൽ തന്നെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്. 144 അടക്കം പ്രഖ്യാപിച്ചാണ് കോൺഗ്രസിന്റെ പ്രതിഷേധത്തെ കേന്ദ്ര സർക്കാർ നേരിട്ടത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കോൺഗ്രസ് ശക്തമായി രംഗത്ത് എത്തിയിരിക്കുന്നത്.