താറാവ് കൂട്ടത്തെ കണ്ട് വെട്ടിച്ചു മാറ്റി; വൈക്കം തലയാഴത്ത് സ്‌കൂൾ വാൻ തോട്ടിലേയ്ക്കു മറിഞ്ഞു

വൈക്കം: താറാവ് കൂട്ടത്തെ കണ്ട് വെട്ടിച്ചു, കോട്ടയത്ത് വൈക്കം തലയാഴത്ത് സ്‌കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു. തലയാഴം മാരാംവീടിനു സമീപമാണ് വൈകുന്നേരം അഞ്ച് മണിയോടെ അപകടം ഉണ്ടായത്. കുട്ടികൾ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Advertisements

ഡ്രൈവറിന്റെ ഡോർ വഴിയാണ് വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്. താറാവ് കൂട്ടത്തെ കണ്ട് ഡ്രൈവർ, വാൻ വെട്ടിച്ചതാണ് വീതി കുറവായ റോഡിൽ അപകടത്തിന് കാരണമായത്. അപകടത്തിൽ നിസാര പരിക്കേറ്റ സ്‌കൂൾ വാനിലെ സഹായിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലാപ്പറമ്പിലെ സ്വകാര്യ സ്‌കൂൾ ബസാണ് അപകത്തിൽ പ്പെട്ടത്.

Hot Topics

Related Articles