കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന് ജാമ്യം. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന ജയില്‍ മോചിതയാകുന്നത്. എന്‍.ഐ.എ കേസിലാണ് ഹൈക്കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്കിയ ജാമ്യാപേക്ഷയിലാണ് വിധി. ഇതോടൊപ്പം സ്വര്‍ണ്ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ജലാല്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ കേസിലും കോടതി വിധി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ കൊഫെപോസ കരുതല്‍ തടങ്കല്‍ ഹൈക്കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. കേസിലെ കൂട്ട് പ്രതിയായ സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവെച്ചു. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും തങ്ങള്‍ക്കെതിന്ന് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികള്‍ ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്. അതേസമയം പ്രതികള്‍ക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആക്ഷേപിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും നിയമപീഠത്തിനും നന്ദി പറയുന്നുവെന്ന് സ്വപ്നയുടെ അമ്മ പ്രഭാ സുരേഷ് പ്രതികരിച്ചു. മകള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും രോഗപീഡകള്‍ അനുഭവിക്കുന്ന ആളാണെന്നും എല്ലാ ആഴ്ചയിലും ജയിലില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും അവര്‍ പ്രതികരിച്ചു.
അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന നിലവില്‍ കഴിയുന്നത്. ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാന്‍ വൈകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ബോണ്ട് എക്സിക്യൂട്ട് ചെയ്യുന്ന രേഖകള്‍ ഇന്ന് അഞ്ച് മണിക്കുള്ളില്‍ ഹാജരാക്കിയെങ്കില്‍ മാത്രമേ സ്വപ്ന ഇന്ന് പുറത്തിറങ്ങൂ.മുഖ്യമന്ത്രിയെയും ഉന്നതരെയും കുടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും വെളിപ്പെടുത്തുന്ന സ്വപ്നയുടെ ശബ്ദരേഖട്ട അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സമയത്താണ് പുറത്ത് വന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.