ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ താഴികക്കുടവും നടപ്പന്തലും പുനര്‍ നിര്‍മ്മിക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്ര പരിസരത്തെ സുബ്രഹ്മണ്യ നടയിലെ താഴികക്കുടവും നടപ്പന്തലും തകര്‍ന്നത് പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള അറ്റകുറ്റപ്പണി അടിയന്തിരമായി ആരംഭിക്കും.

Advertisements

മന്ത്രി സജി ചെറിയാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മരാമത്ത് വിഭാഗം പുനര്‍ നിര്‍മ്മാണത്തിനായി മൂന്നു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചു.
കഴിഞ്ഞ മെയ് 12 നാണ് ക്ഷേത്രത്തിനരികിലെ ആല്‍മരക്കൊമ്പ് ഒടിഞ്ഞ് ശ്രീകോവില്‍, നടപ്പന്തല്‍ എന്നിവയുടെ മുകളിലേക്ക് വീണത്. ഇതിനെ തുടര്‍ന്ന് താഴികക്കുടം ചരിയുകയും ഷീറ്റുകള്‍ തകരുകയും ചെയ്തു.
തകര്‍ന്ന ക്ഷേത്രനട അടിയന്തിരമായി പുതുക്കിപ്പണിത് ആരാധനയ്ക്കുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി അറിയിച്ചു.

Hot Topics

Related Articles