നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ വീണു; തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ വീണ് കോട്ടയം മേലുകാവ് സ്വദേശിയായ യുവതിയ്ക്ക് പരിക്ക്

തിരുവല്ല : നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് കോട്ടയം സ്വദേശിനിയായ യുവതിക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി ( 37 ) നാണ് പരിക്കേറ്റത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം.

Advertisements

നാഗർകോവിലിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിൻസി. സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടതിന് പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ് ഫോമിലേക്ക് വീഴുകയായായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ജിൻസി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

Hot Topics

Related Articles