കൊച്ചി : ഗായിക അഭയ ഹിരണ്‍മയി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഗോപി സുന്ദറിന്റെയും അമൃതയുടെയും നെഗറ്റീവ് വിമര്‍ശനക്കാരൊക്കെ ഇപ്പോള്‍ അഭയയുടെ ഫാന്‍സ് ആയി മാറി കഴിഞ്ഞു.ഇപ്പോള്‍ അഭയ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്. My mom Said, waiting for Some ones to act correctly is a disrespect to yourself. You are compramising your worth just because some one can’t fully afford it. And i just whew. എന്നാണ് ഇപ്പോള്‍ അഭയ കുറിച്ചിരിക്കുന്നത്
അമൃത ഓരോ ദിവസവും ഗോപിസുന്ദറിനെ കുറിച്ച് കുറിക്കുമ്പോള്‍, ഗോപിസുന്ദറിനെ കുറിച്ച് പറയാതെ പറയുകയാണ് അഭയ. അത്തരത്തില്‍ ഒരു പോസ്റ്റ് തന്നെയാണ് ഇപ്പോഴും അഭയ പങ്കുവെച്ച് എത്തിയിരിക്കുന്നത്. നിങ്ങള്‍ ദുഷ്ടന്‍ ആണെന്നും, നിങ്ങള്‍ ക്രൂരനാണെന്നും, നിങ്ങള്‍ ദുഷ്ടനാണെന്നും, നിങ്ങളെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നൊക്കെ അഭയ നേരത്തെ പ്രതികരിച്ചിരുന്നു. അവര്‍ രണ്ടുപേരും സന്തോഷമായി ജീവിക്കുന്നെങ്കില്‍ ജീവിക്കട്ടെ. പക്ഷേ, എന്നെ ചതിച്ചത് ഞാന്‍ മറക്കില്ല എന്നൊക്കെ അഭയ പറഞ്ഞിരുന്നു. പറയാനുള്ളത് മുഖത്ത് നോക്കി അധിക്ഷേപിക്കാതെ എന്നാല്‍ അതൊക്കെ തന്നെയും പോസ്റ്റിലൂടെ പറയാതെ പറയുകയാണ് അഭയ ഹിരണ്‍മയി ചെയ്യുന്നത്.