കുടമാളൂർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി

കുടമാളൂർ : അൽഫോൻസാമ്മയുടെ മാതൃ ഇടവകയായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി . ആർച്ച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു തുടർന്ന് ഫാ. ജോയൽ പുന്നശ്ശേരിയുടെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെട്ടു. ഇന്ന് രാവിലെ 5.15 ന് സപ്രാ വി.കുർബാന, ഏഴ് മണിക്ക് ആഘോഷമായ തിരുനാൾ കുർബാന മദ്ധ്യസ്ഥ പ്രാർത്ഥന, 11.00 മണിക്ക് വി കുർബാന.

Advertisements

പ്രധാന തിരുനാൾ ദിനമായ ജൂലായ് 28 വ്യാഴാഴ്ച രാവിലെ 5:15 ന് സപ്രാ വി. കുർബാന, ഏഴ് മണിക്ക് അഘോഷമായ വി. കുർബാന, വൈകുന്നേരം 4.30 ന് അൽഫോൻസാ നാമധാരികളുടെ സംഗമം തുടർന്ന് അഞ്ച് മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം ,നേർച്ച വിതരണം . എന്നിവ നടത്തപ്പെടും.
തിരുക്കർമ്മങ്ങൾക്ക്
ആർച്ച് പ്രീസ്‌റ് റവ.ഡോ. മാണി പുതിയിടം അസിസ്റ്റന്റ് വികാരിമാരായ റവ.ഫാ. അലോഷ്യസ് വല്ലാത്തറ, റവ.ഫാ. ജോസിൻ കൊച്ചുപറമ്പിൽ, റവ.ഫാ. ജോയൽ പുന്നശ്ശേരി. കൈക്കാരന്മാരായ പി സ് ദേവസ്യ പാലത്തൂർ,
സോമിച്ചൻ കണ്ണമത്ര, റോയ് ജോർജ് കുന്നത്തുകുഴി, രാജു തുരുത്തേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി വി ജെ ജോസഫ് വേളാശേരി, പി.ആർ ഓ അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ എന്നിവർ നേതൃത്വം നൽകും.

Hot Topics

Related Articles