പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വികസന രേഖ പ്രകാശനവും കാരുണ്യസ്പർശം പദ്ധതി ഉദ്ഘാടനവും ജൂലായ് 30 ന്; എം.എൽ.എയുടെ വെബ് സൈറ്റും പ്രകാശനം ചെയ്യും

കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വികസന രേഖ പ്രകാശനവും കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എയുടെ വെബ് സൈറ്റ് ഉദ്ഘാടനവും ജൂലായ് 30 ശനിയാഴ്ച വൈകിട്ട് മൂന്നിനു മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ നടക്കും. മന്ത്രി വീണാ ജോർജ് വികസന രേഖയുടെ പ്രകാശനം നിർവഹിക്കും. കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി എം.പി കാരുണ്യ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്യും. പീരുമേട് എം.എൽ.എ വാഴൂർ സോമൻ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles