നെ​ല്ലി​പ്പാ​റയിൽ കാട്ടാനകൾ വീട് തകർത്തു

അടിമാലി: നെ​ല്ലി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം കു​ടി​യി​ല്‍ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ങ്ക​മ​ണി ദാ​മോ​ദ​ര​ന്റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്തു.
ആ​ന​ശ​ല്യം ഭ​യ​ന്ന് ഇ​വ​ര്‍ രാ​ത്രി മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് മാ​റി​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​മാ​യി അ​ഞ്ച്​ ആ​ന​ക​ളാ​ണ് കു​ടി​യി​ലെ​ത്തി നാ​ശം​വി​ത​ച്ച​ത്. വീ​ടി​നു നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​തി​നു പി​ന്നാ​ലെ വ്യാപ​ക കൃ​ഷി​നാ​ശ​വും ഉണ്ടാ​ക്കി. നാ​ല്‍​പ​തോ​ളം ആ​ദി​വാ​സി കു​ടും​ബ​മാ​ണ് നെ​ല്ലി​പ്പാ​റ കു​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെപ​രാ​തി​യെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ എത്തിപ​ട​ക്കം പൊ​ട്ടി​ച്ചും ആ​ന​ക​ളെ തുരത്താന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വിജയി​ച്ചി​ല്ല. വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ ശേഷമാണ് ആ​ന​ക​ള്‍ പിന്തി​രി​ഞ്ഞ​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ,ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ആ​ന​ക​ളെ തു​ര​ത്താ​നും വീ​ട്, കൃ​ഷി എ​ന്നി​വ​ക്ക്​ നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാട്ടുകാർ ആവശ്യപെ
ട്ടു.

Advertisements

Hot Topics

Related Articles