ആഴിമലയിലെ കിര ണിന്റെ മരണം:പെണ്‍ സുഹൃത്തിന്റെ സഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : ആഴിമലയിലെ കിരണ്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പെണ്‍ സുഹൃത്തിന്റെ സഹോദരന്‍ അറസ്റ്റില്‍.കിരണ്‍ കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിലെ രണ്ടാം പ്രതിയായ സജിത് കുമാറാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവ് രാജേഷും അറസ്റ്റിലായിരുന്നു. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. തട്ടിക്കൊണ്ടു പോയതിന് 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരുടേയും സുഹൃത്ത് അരുണിനെയാണ് ഇനി പിടികൂടാനുള്ളത്.തമിഴ്നാട്ടിലെ കുളച്ചല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റേത് തന്നെയാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രാജീവ്ഗാന്ധി ബയോടെക്നാളജി സെന്റില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ പതിന‌ഞ്ചാം തീയതിയാണ് തമിഴ്നാട്ടിലെ കുളച്ചല്‍ തീരത്ത് 25 നും 30 നും ഇടയില്‍ പ്രായം മതിക്കുന്ന പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ അടി‌ഞ്ഞത്. സമീപത്ത് പ്രദേശങ്ങളില്‍ നിന്ന് അടുത്ത കാലത്ത് കാണാതായവരില്‍ ആ പ്രായത്തില്‍ ഉള്ള ആരും ഇല്ലാത്തിനാലാണ് കേരള പൊലീസിനെ അറിയിച്ചത്.കേരള പൊലീസിന് ഒപ്പം ചെന്ന കിരണിന്റെ അച്ഛനടക്കമുള്ള ബന്ധുകള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹത്തിന്റെ കൈകാലുകളിലെ മറുകും കൈത്തണ്ടയിലെ ചരടും കിരണിന്റേതിന് സമാനമായിരുന്നു. തുട‍ന്ന് കിരണിന്റെ അമ്മയുടേയും അച്ഛന്റേയും രക്ത സാമ്ബിളുകള്‍ ശേഖരിച്ച്‌ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. ഒടുവില്‍ മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles