പ്രതിഷേധം ഏറ്റു: ശ്രീറാം വെങ്കിട്ടരാമൻ തെറിച്ചു; വെങ്കിട്ടരാമന് പകരം കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ: മാധ്യമപ്രവർത്തകനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും മാറ്റി. മാധ്യമപ്രവർത്തകരുടെ അടക്കം പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം എടുത്തത്. ഇതേ തുടർന്നു സർക്കാർ ഇപ്പോൾ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റുകയായിരുന്നു. ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും സിവിൽ സപ്ലൈസ് ജനറൽ മാനേജരായാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത്. കൃഷ്ണ തേജയാണ് ഇദ്ദേഹം പുതിയ കളക്ടർ.

Advertisements

Hot Topics

Related Articles