കിടങ്ങൂർ ചിറപ്പുറത്ത് വൈദ്യുതി ലൈനിന് മുകളിലേക്ക് കടപുഴകിയ മരം നാട്ടുകാർക്ക് തലവേദനയാകുന്നു ; അപകടനിലയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന ആവിശ്യവുമായി നാട്ടുകാർ

കിടങ്ങൂർ : കിടങ്ങൂർ ചിറപ്പുറത്ത് വൈദ്യുതി ലൈനിന് മുകളിലേക്ക് കടപുഴകിയ മരം നാട്ടുകാർക്ക് തലവേദനയാകുന്നു. ഇവൺ കെ വി ലൈനിന് മുകളിലേക്ക് കടപുഴകി ചെരിഞ്ഞ നിലയിൽ നിൽക്കുന്ന തെങ്ങാണ് പ്രദേശവാസികൾക്ക് തലവേദന സൃഷ്ടിക്കുന്നത്.

Advertisements

കടപുഴകിയ തെങ്ങ് ആഞ്ഞിലി മരത്തെ തങ്ങി നിൽക്കുകയാണ്. മരം കടപുഴകിയാൽ പ്രദേശത്തെ രണ്ട് വൈദ്യുതി പോസ്റ്റുകൾ തകരാറിലാകും. ചിറപ്പുറം പ്രദേശത്തെ പ്രധാന രണ്ട് ലൈനുകളാണ് ഈ ഭാഗത്ത് കൂടി കടന്നു പോകുന്നത്. മഴയും കാറ്റും ശക്തമായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ശക്തമായ കാറ്റിൽ ഏത് നിമിഷവും അപകടമുണ്ടാകും എന്ന ഭീതിയിലാണ് ജനങ്ങൾ . സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങാണ് അപകട നിലയിൽ നിൽക്കുന്നത്. വിഷയത്തിൽ അടിയന്തിര പരിഹാരമുണ്ടാകണമെന്ന ആവിശ്യം ശക്തമാവുകയാണ്.

Hot Topics

Related Articles