തിരുവല്ല നഗരസഭാ പരിധിയിൽ വഴിയോര കച്ചവടക്കാർക്ക് വായ്പ; പിഎംസ്വാനിധി പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാം



തിരുവല്ല : നഗരസഭയിൽ നടപ്പിലാക്കി വരുന്ന കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എൻ യു എൽ എം) പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിൽ വഴിയോര കച്ചവടക്കാർക്ക് പിഎംസ്വാനിധി പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വഴിയോര കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി (പിഎംസ്വാനിധി). നിലവിൽ നഗരസഭാ പരിധിയിൽ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാർക്ക് വായ്പയ്ക്ക് അർഹതയുണ്ടായിരിക്കുന്നതാണെന്ന് നഗരകച്ചവട സമിതി ചെയർമാൻ ആയ നഗരസഭാ സെക്രട്ടറി അറിയിച്ചു.
പിഎം സ്വാനിധി പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാർക്ക് ആദ്യഘട്ടത്തിൽ 10000 രൂപയും രണ്ടാം ഘട്ടത്തിൽ 20000 രൂപയും മൂന്നാം ഘട്ടത്തിൽ 50000 രൂപയും വായ്പയായി അക്കൗണ്ടുള്ള ബാങ്ക് മുഖാന്തിരം വായ്പ ലഭ്യമാക്കുന്നതാണ്.

Advertisements

ആദ്യഘട്ട വായ്പ ലഭിക്കുന്നതിനായി ആധാർ നമ്പറും മൊബൈൽ നമ്പറും ലിങ്ക് ചെയ്യേണ്ടതും ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, നഗരസഭയിൽ നിന്നും നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് ഹാജരാക്കേണ്ടതുമാണ്.
രണ്ടാം ഘട്ടത്തിലെയും മൂന്നാം ഘട്ടത്തിലെയും വായ്പ ലഭിക്കുന്നതിനായി ലോൺ അടച്ചു തീർത്തതിന്റെ രേഖയും ആധാർ കാർഡിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭയുടെ തിരിച്ചറിയൽ കാർഡ് ലഭിക്കാത്തതും സർവേ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിലവിൽ അപേക്ഷ സമർപ്പിച്ചവർക്കും ഈ വായ്പ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ  വിവരങ്ങൾക്കുമായി നഗരസഭയിൽ പ്രവർത്തിക്കുന്ന എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജ്മന്റ് യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്. 9544862039

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.