സാന്തോം വൈദിക മന്ദിരം ആശിർവാദകർമം ആഗസ്റ്റ് ആറിന്

തലയോലപ്പറമ്പ് : എറണാകുളം – അങ്കമാലി അതിരൂപത തലയോലപറമ്പിനടുത്തു പൊതിയിൽ നിർമിച്ച വൈദിക മന്ദിരമായ സാന്തോം ഭവൻ ആഗസ്റ്റ് ആറിന് ആശീർവദിക്കും. വൈകീട്ട് മൂന്നിന് ബിഷപ് തോമസ് ചക്യത്ത് ആശീർവാദകർമ്മം നിർവഹിക്കും. അതിരൂപത വികാരി ജനറൽ മാരായ ഫാദർ ഹോർമിസ് മൈനാട്ടി, ഫാ. ജോസ് പുതിയടത്ത്, ഫാ. ജോയ് ഐനിയാടൻ, ഫൊറോനാ വികാരി ഫാ. ജോസഫ് തെക്കീനെൻ എന്നിവർ സഹകാർമികരായിരിക്കും.

Advertisements

അതിരൂപത പ്രക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മാണിക്യത്താൻ, ചാൻസിലർ ഫാ. വർഗീസ് പെരുമായൻ, വികാരി ഫാ. കോട്ടക്കൽ എന്നിവർ ആശംസകൾ നേരും.
ഓദ്യോഗിക ഉത്തരവാദിത്വങ്ങളിൽ നിന്നു വിരമിക്കുന്ന അതിരൂപതാ വൈദികർക്കു വിശ്രമ ജീവിതം നയിക്കുന്നതിനുള്ള മന്ദിരമാണ് സാന്തോം. 30 വൈദികർക്ക് താമസിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

Hot Topics

Related Articles