ഓണം, വേളാങ്കണ്ണി തിരുനാള്‍ ; സ്പെഷല്‍ ട്രെയിനുകളിൽ റിസര്‍വേഷന്‍ ആരംഭിച്ചു ; വിശദാംശങ്ങൾ അറിയാം

ന്യൂസ് ഡെസ്ക്ക് : ഓണം, വേളാങ്കണ്ണി തിരുനാള്‍ എന്നിവയോടനുബന്ധിച്ചുള്ള സ്പെഷല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ തുടങ്ങി. സര്‍വീസ് ഇങ്ങനെ :

Advertisements

താംബരം – മംഗളൂരു സ്പെഷല്‍ (06041) സെപ്റ്റംബര്‍ 2നു ഉച്ചയ്ക്ക് 1.30നു താംബരത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.45നു മംഗളൂരുവില്‍ എത്തും. തിരികെ (06042) സെപ്റ്റംബര്‍ 3നു രാവിലെ 10നു മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4നു താംബരത്ത് എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

∙ താംബരം – കൊച്ചുവേളി സ്പെഷല്‍ (06043) സെപ്റ്റംബര്‍ 4ന് ഉച്ചയ്ക്ക് 2.15ന് താംബരത്തുനിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് കൊച്ചുവേളിയിലെത്തും. തിരികെ (6044) 5ന് ഉച്ചയ്ക്ക് 2.30നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് 6ന് രാവിലെ 10.55ന് താംബരത്തെത്തും. കോട്ടയം വഴിയാണു സര്‍വീസ്.

∙ എറണാകുളം ജംക്‌ഷന്‍- ചെന്നൈ സെന്‍ട്രല്‍ (06046): സെപ്റ്റംബര്‍ ഒന്നിന് രാത്രി 10ന് എറണാകുളത്തു നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 12നു ചെന്നൈയിലെത്തും. തിരികെ (06045) 2നു വൈകിട്ട് 3.10നു പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ 3ന് എറണാകുളത്തെത്തും.

∙ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗണ്‍, സേലം വഴിയുള്ള നാഗര്‍കോവില്‍ ജംക്‌ഷന്‍-ചെന്നൈ എഗ്‌മൂര്‍ സ്പെഷല്‍ (06048): സെപ്റ്റംബര്‍ 11നു വൈകിട്ട് 5.50നു നാഗര്‍കോവിലില്‍ നിന്നു പുറപ്പെട്ട് 12ന് ഉച്ചയ്ക്ക് 12.30നു ചെന്നൈ എഗ്‌മൂറിലെത്തും.

∙ ചെന്നൈ എഗ്‌മൂര്‍ – നാഗര്‍കോവില്‍ ജംക്‌ഷന്‍ സ്പെഷല്‍ (06047): 12നു വൈകിട്ട് 4.15നു ചെന്നൈ എഗ‌്മൂറില്‍നിന്നു പുറപ്പെട്ട് തിരുച്ചിറപ്പള്ളി, മധുര, തിരുനെല്‍വേലി വഴി 13നു പുലര്‍ച്ചെ 5.55നു നാഗര്‍കോവിലില്‍ എത്തും.

∙ കൊച്ചുവേളി – എസ്‌എംവിടി ബെംഗളൂരു (06037): 11ന് വൈകിട്ട് 5ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.10നു ബെംഗളൂരുവിലെത്തും. തിരികെ (06038) 12നു വൈകിട്ട് 3നു ബെംഗളൂരുവില്‍ നിന്നു പുറപ്പെട്ട് 13നു പുലര്‍ച്ചെ 6.35ന് കൊച്ചുവേളിയിലെത്തും. കോട്ടയം വഴിയാണ് സര്‍വീസ്.

Hot Topics

Related Articles