ദ്രാവിഡ് കോവിഡ് മുക്തൻ ; ഇന്ത്യൻ ടീമിനൊപ്പം ചേർന്നു ; താല്ക്കാലിക പരിശീലകൻ ലക്ഷ്മൺ നാട്ടിലേക്ക് മടങ്ങും

ദുബായ്: കൊവിഡില്‍ നിന്ന് മുക്തനായ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നു. ശനിയാഴ്ച്ച രാത്രി വൈകി ദ്രാവിഡ് ദുബായിലെത്തിയെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഇടക്കാല പരിശീലകനായിരുന്ന വിവിഎസ് ലക്ഷ്മണ്‍ ഇതോടെ നാട്ടിലേക്ക് തിരിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. രണ്ട് ദിവസം ഇന്ത്യന്‍ ടീമിനൊപ്പം ചെലവഴിച്ച ശേഷമാണ് ലക്ഷ്മണ്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാവും.

Advertisements

ഇന്ത്യന്‍ ടീം യുഎഇയിലേക്ക് യാത്രി തിരിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് ദ്രാവിഡ് കൊവിഡ് പോസിറ്റീവായത്. നെഗറ്റീവാകുന്ന പക്ഷം ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ദ്രാവിഡ്. ടീം ഇന്ത്യയുടെ അവസാന സിംബാബ്‌വെ പര്യടത്തില്‍ വിശ്രമത്തിലായിരുന്ന ദ്രാവിഡിന് പകരം ലക്ഷ്മണാണ് ടീമിനെ പരിശീലിപ്പിച്ചത്. ഇക്കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിനും ലക്ഷ്മണ്‍ കൂടെയുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.