കോതനല്ലൂർ: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയതിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ ചെമ്പക പറമ്പിൽ വീട്ടിൽ ഹരിദാസ് മകൻ നിഖിൽ ദാസ് (37) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2017 ൽ കടുത്തുരുത്തിയിൽ വീടുകയറി കയറി ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലാവുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.
പിന്നീട് ജാമ്യ കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി വാറണ്ട്പുറപ്പെടുവിക്കുകയായിരുന്നു . പ്രതിക്ക് കടുത്തുരുത്തി, തൃശൂർ ചേർപ്പ് തുടങ്ങിയ സ്റ്റേഷനുകളിലായി, ഭവനഭേദനം, വധശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങി ആറോളം കേസുകൾ നിലവിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സജീവ് ചെറിയാൻ, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, റോജി മോൻ, സി.പി.ഓ അനൂപ് അപ്പുക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.