ഉത്രാടത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് കൊല്ലത്ത് : റെക്കോർഡ് ഇട്ട് കൊല്ലം ആശ്രാമം ബിവറേജ് : സംസ്ഥാനത്ത് വിറ്റത് 117 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തില്‍ റെക്കോര്‍ഡ് ഇട്ട് മദ്യ വില്‍പ്പന. ഉത്രാട ദിനത്തില്‍ വിറ്റത് 117 കോടിയുടെ മദ്യം. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ഒരു കോടി ആറുലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് ഇവിടെ നടന്നത്. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡ് എന്നീ ഔട്ട്ലെറ്റുകള്‍ ഒരുകോടിയിലധികം രൂപയുടെ മദ്യവില്‍പ്പന നടത്തിയിട്ടുണ്ട്.

Advertisements

ഉത്രാടദിനം വരെയുള്ള ഏഴുദിവസത്തെ മദ്യവില്‍പ്പന 624 കോടി രൂപയാണ്. ഇത്തവണത്തെ ഓണക്കാല മദ്യ വില്‍പ്പനയിലൂടെ നികുതി ഇനത്തില്‍ 550 കോടിയാണ് സര്‍ക്കാരിന് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തില്‍ 85 കോടിയുടെ മദ്യമാണ് ബെവ്കോയുടെ വിവിധ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്.

Hot Topics

Related Articles