കോട്ടയം നഗരമധ്യത്തിലെ വാടകകെട്ടിടത്തിനുള്ളിൽ 48 കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം കടുത്തുരുത്തി കടപ്പൂർ സ്വദേശിയെ; മൃതദേഹം കണ്ടെത്തിയത് രക്തം ഛർദിച്ച നിലയിൽ

കോട്ടയം: നഗരമധ്യത്തിലെ വാടക കെട്ടിടത്തിനുള്ളിൽ 48 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി കടപ്പൂർ സ്വദേശിയെയാണ് രക്തം ഛർദിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിൽ ബിവറേജസ് കോർപ്പറേഷനു സമീപത്തെ കെട്ടിടത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി കുടലൂർ കടപ്പൂർ കൊക്കാപ്പള്ളിയിൽ ഷൈജു കെ.ജോസി(48)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവിടെ പേപ്പർ കാരിബാഗ് നിർമ്മിക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു ഷൈജു. ഇദ്ദേഹത്തിന്റെ ജോലിക്കാരൻ ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ ഇവിടെ എത്തിയപ്പോഴാണ് രക്തം ഛർദിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്. തുടർന്ന് വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് വിളിച്ചു വരുത്തി, ഇദ്ദേഹത്തിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. തുടർന്നു പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്കു മാറ്റി.

Hot Topics

Related Articles