വൈക്കത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി; വൈക്കം മൂത്തേടത്ത് കാവ് സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മുത്തേടത്ത് കാവ് വെമ്മലാക്കത്തറ വീട്ടിൽ രാമചന്ദ്രൻ മകൻ വിജിത്ത് (37) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം വൈകിട്ട് ആറുമണിയോടെ മുത്തേടത്ത് കാവ് കള്ളുഷാപ്പ് ഭാഗത്തെ റോഡിൽഇയാൾ ബഹളം വയ്ക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ചു.

Advertisements

ഇതിനു ശേഷം പോലീസ് തിരിച്ചു പോകുവാൻ വാഹനത്തിൽ കയറിയ നേരം ഇയാൾ പിന്നിൽ നിന്നും വന്ന് എസ്.ഐ യെ ബലമായി തടഞ്ഞു നിർത്തുകയും ഇത് തടയാൻ വന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് വൈക്കം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കൃഷ്ണൻ പോറ്റി, എസ്.ഐ മാരായ അബ്ദുൾ സമദ്,കുഞ്ഞുമോൻ തോമസ്, സജി കുര്യാക്കോസ്, എ.എസ്.ഐ സുധീർ, സി.പി.ഓ മാരായ അജേന്ദ്രൻ, ശ്യാം എന്നിവർസ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles