ദക്ഷിണാഫ്രിക്കൻ താരം മില്ലറുടെ മകൾ അന്തരിച്ചു : മരണം കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ

ബ്രിസ്ബേൻ : ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകൾ അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു ചെറിയ വിഡിയോയ്‌ക്കൊപ്പമാണ് ദുഃഖകരമായ വാർത്ത ഡേവിഡ് മില്ലർ പങ്കുവച്ചത്. ‘ആർഐപി മൈ ഡിയർ രാജകുമാരി, സ്നേഹം എപ്പോഴും ഉണ്ടായിരിക്കുമെന്ന് മില്ലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisements

”നിന്നെ വളരെയധികം മിസ്സ്‌ ചെയ്യാൻ പോകുന്നു! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഹൃദയത്തിനുടമ. നീ നിന്റെ പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി-എപ്പോഴും പോസിറ്റീവും മുഖത്ത് പുഞ്ചിരിയും നിറച്ചവൾ. ജീവിതത്തിലെ ഓരോ നിമിഷവും വിലമതിക്കുന്നതാണെന്ന് നീ എന്നെ പഠിപ്പിച്ചു! ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു.”- മില്ലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Hot Topics

Related Articles