ഏറ്റുമാനൂർ : കർഷക സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘാടക സമിതി നിർമ്മിച്ച പ്രചാരണ വീഡിയോ പുറത്തിറക്കി .പി കൃഷ്ണപിള്ള ഹാളിൽ നടന്ന ചടങ്ങിൽ മികച്ച ചായാഗ്രാഹകനുള്ള ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ് പ്രവീണാണ് വീഡിയോ പ്രകാശനം നിർവ്വഹിച്ചത് സിപിഐഎം ജില്ലാ സെക്രട്ടറി എവി റസ്സൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,കെ സുരേഷ് കുറപ്പ് ,ടി.ആർ രഘുനാഥൻ സി.ജെ ജോസഫ് ,റെജിസഖ റിയ കർഷക സംഘം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ ,പ്രസിഡൻറ് അഡ്വ.ജോസഫ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു .പ്രമുഖ സംവിധായകനും എഴുത്തുകാരനു പ്രദീപ് എം നായർ രചനയും സംവിധാനവും നിർവ്വഹിച്ച പ്രചാരണ ചിത്രം കാർഷിക രംഗത്തെ മുന്നേറ്റങ്ങളുടെയുo ,കർഷക പോരാട്ടങ്ങളുടെയും കേരളീയ പൊത് സമൂഹത്തിൻ്റെ പുതിയ കാഴ്ചപ്പാടുകളുടെയും കഥ പറയുന്നു .തട്ടീം മുട്ടീം എന്ന ജനപ്രിയ സീരിയലിലൂടെ ഏറെ ശ്രദ്ധേയനായ ജയകുമാർ ,സിനിമാ താരങ്ങളായ ഹരിലാൽ ,ഗായത്രി ,ജിതേഷ് ,അമൃത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു .ഡി .ജയദേവൻ സംഗീത സംവിധാനവും ,സത്യജിത്ത് എഡിറ്റിങ്ങും നിർവ്വഹിച്ചു .