കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ നാട്ടിൽ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി കോൺഗ്രസ് കമ്മിറ്റി : പ്രമേയം പാസാക്കിയത് തോട്ടക്കാട് ബൂത്ത് കമ്മിറ്റി

കോട്ടയം : കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ നാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ച്‌ പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവര്‍ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് തരൂര്‍ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

Advertisements

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായ പൊതുനിലപാട് സ്വീകരിക്കുമ്ബോഴും താഴെ തട്ടിലെ അണികളിലും അനുഭാവികളിലും നിന്ന് തരൂരിന് കിട്ടുന്ന പിന്തുണ നേതൃത്വത്തെ അമ്ബരപ്പിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തരൂര്‍ പരാജയപ്പെട്ടാല്‍ പോലും താഴെ തട്ടില്‍ നിന്ന് ഇപ്പോള്‍ അദ്ദേഹത്തിനു കിട്ടുന്ന പിന്തുണ സംഘടനയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും വഴിവച്ചേക്കാം.

Hot Topics

Related Articles