കെനിയ: ഏറ്റവും വലിയ കൊമ്പുള്ള പെണ്ണാന ‘ഡിഡ’ ചെരിഞ്ഞു. വാർധക്യത്തെ തുടർന്നാണ് 60 നും 65നും ഇടയിൽ പ്രായമുള്ള ആന ചെരിഞ്ഞത്.
നീണ്ട കൊമ്പുകളുള്ളതിനാൽ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു ഡിഡ. ആനകളുടെ ഏറ്റവും ദൈർഘ്യമേറിയ ജീവിത കാലയളവ് ഡിഡക്ക് ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ദി ക്വീൻ ഓഫ് ത്‌സാവേ’യെന്നാണ് ഡിഡ സഞ്ചാരികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ആഫ്രിക്കയിലെ കെനിയയുടെ തെക്കുകിഴക്കായുള്ള ത്‌സാവോ ഈസ്റ്റ് നാഷണൽ പാർക്കിലായിരുന്നു ഡിഡയുടെ വാസം.
വലിയ വനസമ്പത്തുള്ള കെനിയയുടെ ഏറെ സംരക്ഷിത പ്രദേശവും ത്‌സാവേയിലാണ്. ഏഷ്യൻ ആനകളിൽ ആൺ ആനകൾക്ക് മാത്രമാണ് കൊമ്പുണ്ടാകുക. എന്നാൽ ആഫ്രിക്കൻ ആനകളിൽ ആണിനും പെണ്ണിനും കൊമ്പുകളുണ്ടാകും.
ഏഷ്യൻ പെൺ ആനകളിൽ ട്യൂഷസ് എന്നറിയപ്പെടുന്ന ചെറിയ കൊമ്പുകളാകും ഉണ്ടാകുക.