കോട്ടയം :
കേരളാ പോലീസ് സംഘടിപ്പിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ജില്ലാതല പരാതി പരിഹാര അദാലത്ത് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്നു. കോട്ടയം ജില്ലയില്‍ ആകെ 50 പരാതികളാണ് ലഭിച്ചത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് IPS നേരിട്ടാണ് പരാതിക്കാരില്‍ നിന്നും പരാതികൾ സ്വീകരിച്ചത്. 10-11-2021 തിയ്യതി വൈകുന്നേരം അഞ്ച് മണി വരെ പോലീസ് പരാതി സെല്ലുകളില്‍ ഓണ്‍ലൈന്‍ ആയും നേരിട്ടും ലഭിച്ച പരാതികള്‍ക്ക് പുറമെ അദാലത്ത് നടക്കുന്ന സമയത്ത് പരാതിയുമായി ഡിജിപിയെ നേരിട്ടു സമീപിച്ചവരുടെ പരാതികളും അദാലത്തിലേക്ക് സ്വീകരിച്ചു. കോട്ടയം ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങള്‍, കുറ്റാന്വേഷണം, ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ സ്ഥിതിഗതികള്‍ എന്നിവ സംസ്ഥാന പോലീസ് മേധാവി ജില്ലാപോലീസ് മേധാവിയുമായും ഡി.വൈ.എസ്.പി മാരുമായും സ്റ്റേഷന് ഹൌസ് ഓഫീസര്‍ മാരുമായും ആശയവിനിമയം നടത്തി. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലുരി IPS, എറണാകുളം റേഞ്ച് DIG നീരജ് കുമാര്‍ ഗുപ്താ IPS, ജില്ലാപോലീസ് മേധാവി ഡി.ശില്പ IPS, തുടങ്ങിയവരും ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.
കോട്ടയത്ത് സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ; ലഭിച്ചത് 50 പരാതികൾ
Advertisements