സ്‌കൂൾ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് മകൾ; കാഥികൻ വിനോദ് ചമ്പക്കരയുടെ മകൾക്ക് സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം

കോട്ടയം: സ്‌കൂൾ കലോത്സവത്തിൽ അച്ഛന്റെ പാരമ്പര്യവുമായി മകൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ കഥാപ്രസംഗത്തിലാണ് അച്ഛന്റെ പാരമ്പര്യവും പകിട്ടും പിൻതുടർന്ന് മകൾ എത്തിയത്. കഥാപ്രസംഗത്തിൽ മകളുടെ ഒന്നാം സമ്മാനവും എ ഗ്രേഡും കണ്ട് മനം നിറഞ്ഞിരിക്കുകയാണ് അച്ഛന്റെ. പൊലീസ് ഉദ്യോഗസ്ഥനും കാഥികനുമായ വിനോദ് ചമ്പക്കരയുടെ മകളുമായ കറുകച്ചാൽ എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി കൃഷ്‌ണേന്ദുവാണ് കഥാപ്രസംഗത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്.

Advertisements

Hot Topics

Related Articles