സിഐക്കെതിരെ പീഡന പരാതി നല്‍കിയ സ്ത്രീയെ പോലീസ് നിരന്തരം ബുദ്ധിമുട്ടിലാക്കുന്നു


തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലാ പ്രസിഡണ്ടായിരുന്ന സിഐ എ.വി. സൈജുവിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീയെ അന്വേഷണ സംഘം അകാരണമായി ബുദ്ധിമുട്ടിക്കുന്നതായി പരാതി. പരാതി നല്‍കി രണ്ടാഴ്ച്ചയായിട്ടും കേസില്‍ പോലീസ് യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആക്ഷേപം.

Advertisements

നേരത്തെ മലയന്‍ കീഴ് സ്റ്റേഷനിലായിരിക്കുമ്പോള്‍ ഒരു വനിതാ ഡോക്ടറെ പീഡിപ്പിച്ച സംഭവത്തിലും സി ഐ എ.വി. സൈജു പ്രതിയായിരുന്നു. ആ സംഭവത്തില്‍ ജാമ്യം ലഭിക്കാന്‍ വ്യാജ രേഖ ചമച്ചതിന് കൊച്ചി കണ്‍ട്രോള്‍ റൂം സി ഐ ആയിരുന്ന സൈജുവിനെ കഴിഞ്ഞമാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൈജുവും മലയന്‍കീഴിലെ സിപിഒ ആയിരുന്ന പ്രദീപും ചേര്‍ന്ന് വനിതാ ഡോക്ടര്‍ക്കെതിരെ വ്യാജ രേഖ ചമത്തത് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സൈജുവിനും പ്രദീപിനും സസ്‌പെന്‍ഷന്‍ നല്‍കിയത്.

ഇതിന് പിന്നാലെയാണ് 29ന് നെടുമങ്ങാട് സ്റ്റേഷനില്‍ പുതിയ പീഡന പരാതി എത്തുന്നത്. ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ വീണ്ടും ക്രിമിനല്‍ ക്കേസുകളില്‍പ്പെടുകയാണെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവിലുണ്ട്. എന്നാല്‍ ജാമ്യം റദ്ദാക്കി സിഐയെ അറസ്റ്റ് ചെയ്യാനുള്ള നടപടിയെടുക്കാതെ റൂറല്‍ പോലീസ് ഉരുണ്ടു കളിക്കുകയാണെന്നാണ് ആക്ഷേപം.

പുതിയ പരാതി പുറത്ത് വന്നതോടെ സൈജു ഒളിവില്‍ പോയെന്നാണ് പോലീസുകാരുടെ വാദം. പീഡന പരാതി നല്‍കി സ്ത്രീക്കെതിരെ മകളെ അക്രമിച്ചുവെന്ന സൈജുവിന്റെ കുടുംബത്തിന്റെ പരാതിയില്‍ മൊഴിയെടുക്കാനെന്ന പേരില്‍ വിളിച്ച് വരുത്തി ബുദ്ധിമുട്ടിക്കുന്നതായാണ് വിവരം.

മൊഴിയെടുക്കാനെന്ന പേരില്‍ ഒരാഴ്ച്ചയായി ഇവരെ സ്‌റ്റേഷന്‍ കയറ്റിയിറക്കുന്നുവെന്നാണ് വിവരം. കൂടാതെ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഇവര്‍ക്കും കുടുംബത്തിനുമെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.

Hot Topics

Related Articles