കെട്ടിട നിര്‍മ്മാണ സാധനങ്ങള്‍ വാടകക്കെടുത്തു തട്ടിപ്പ് നടത്തിയയാള്‍  അറസ്റ്റിൽ ; പിടിയിലായത് വാകത്താനം സ്വദേശി 

വാകത്താനം : കെട്ടിട നിര്‍മ്മാണത്തിനുള്ള വാർക്കഷീറ്റുകളും, ജാക്കികളും വാടകക്ക് എടുത്തിട്ട്, വാടക കൊടുക്കാതയും സാധനങ്ങൾ തിരികെ കൊടുക്കാതയും മുങ്ങിനടന്ന ആള്‍ വാകത്താനം പോലീസിന്റെ പിടിയിലായി .  വാകത്താനം പൊങ്ങന്താനം വെള്ളക്കുന്നു ഭാഗത്ത് വാഴക്കാല വീട്ടില്‍ സാജന്‍ (45)എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇയാള്‍  വാകത്താനം തൃക്കോതമംഗലം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന തെക്കേപുരക്കൽ റന്റൽ ഹൗസ് എന്ന സ്ഥാപനത്തിൽ നിന്നും 381000 രൂപവില വരുന്ന  206 വാര്‍ക്ക ഷീറ്റുകളും 35 ജാക്കികളും വാടകക്ക് എടുത്തിട്ട് തിരികെക്കൊടുക്കാതെ കബളിപ്പിച്ച് നടക്കുകയായിരുന്നു.തുടര്‍ന്ന്  ഉടമ പോലീസില്‍ പരാതി നല്‍കുകയും വാകത്താനം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു മാസങ്ങളായി മുങ്ങിനടന്ന ഇയാളെ മുണ്ടക്കയത്ത് നിന്നും പിടികൂടുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ റെനിഷ് റ്റി.എസ്, എസ്.ഐ പ്രസാദ് വി.എന്‍, അനില്‍കുമാര്‍,സുനിൽ കെ എസ്, സജി സി ജോസ്, സി.പി.ഓ മാരായ നിയാസ്,ലൈജു,സെബാസ്റ്റ്യന്‍ എന്‍ ജെ  എന്നിവർ ചേര്‍ന്നാണ്  ഇയാളെ പിടികൂടിയത് .ഇയാളെ കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles