ശബരിമല തീർത്ഥാടകരെ വട്ടം കറക്കി മൊബൈൽ കമ്പനികൾ

ശബരിമല : ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകരെ വട്ടം കറക്കി മൊബൈൽ കമ്പനികൾ. നെറ്റ് വർക്ക് സേവനത്തിൽ ഞൊടിയിട വേഗം വാഗ്ദാനം ചെയ്യുന്ന ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ഉപഭോക്‌താക്കളും നെറ്റ് വർക്ക് സംവിധാനത്തിലെ തകരാറുകൾ മൂലം സന്നിധാനത്ത് വലയുകയാണ്.

Advertisements

ബിഎസ്എൻഎൽ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് നൽകുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളുടെ ഉപഭോക്താക്കളായ തീർത്ഥാടകരും സന്നിധാനത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ജീവനക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കോൾ ചെയ്യുമ്പോൾ ബീഫ് ശബ്ദം മാത്രമാണ് കേൾക്കാറുള്ളത്. ഇൻറർനെറ്റ് വേഗത കുറവായതിനാൽ വാട്ട്സപ് കോളുകളും പലപ്പോഴും ലഭ്യമാകുന്നില്ല. കോളുകൾ അടിക്കടി
കട്ടാവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിവേഗ ഇന്റർനെറ്റും തടസമില്ലാത്ത സേവനവും വാഗ്ദാനം ചെയ്യുന്ന മൊബൈൽ കമ്പനികൾ ലക്ഷോപലക്ഷം തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ വേണ്ടത്ര മുന്നൊരുക്കൾ നടത്താത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.

മുൻ വർഷങ്ങളിൽ തീർത്ഥാടന കാലം ആരംഭിക്കും മുമ്പ് തന്നെ കമ്പനികളുടെ അധിക വിദഗ്ധർ എത്തിഅവർകളുടെ ശേഷി പരിശോധിച്ച് വിതരണശേഷി ഉറപ്പാക്കിയിരുന്നു. എന്നാൽ സന്നിധാനത്തേക്ക് പ്രതിദിനം ലക്ഷത്തോളം അടുത്ത് തീർത്ഥാടകർ എത്തുന്ന സാഹചര്യം ഉടലെടുത്തിട്ടും സേവനം മെച്ചപ്പെടുത്തുവാൻ കമ്പനികൾ ഇതുവരെ തയ്യാറായിട്ടില്ല.

Hot Topics

Related Articles