വടവാതൂർ: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ 2022ലെ ഓണാഘോഷ പരിപാടികൾ പൂർണമായും ഹരിതചട്ടം പാലിച്ചു നടപ്പിലാക്കിയതിനു നവകേരളം കർമ്മ പദ്ധതി സംസ്ഥാന സമിതി ഏർപ്പെടുത്തിയ പ്രശംസാപത്രം പള്ളം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു.കോട്ടയം ജില്ലാ കളക്ടറുടെ ചേമ്പറിൽ വച്ച് നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ടോമിച്ചൻ ജോസഫ് ജില്ലാ കളക്ടറിൽ നിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി.
Advertisements
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സിബി കൊല്ലാട്,രജനി അനിൽ, റേച്ചൽ കുര്യൻ,അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ അനീസ് ജി, ബി ഡി ഒ ഉത്തമൻ ബി, സൂസൻ ബേബി, ഗിരീഷ് കെ കെ, സാബുനിസ്സ, ലിസ്സിയമ്മ, നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.