കൊച്ചി: കൊച്ചി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്സിനെ (ഐഎസ്സിഎ) കൊച്ചി ഡിസൈന്‍ വീക്കിന്റെ നോളജ് പാര്‍ട്ണറായി പ്രഖ്യാപിച്ചു. ബോള്‍ഗാട്ടി ഐലണ്ടില് ഈ മാസം 16-ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഡിസൈന്‍ വീക്ക് ഉദ്ഘാടനം ചെയ്യും.
ഡിസൈന്‍ വീക്കിന്റെ ഭാഗമായി ഹയര്‍ സെക്കണ്ടറി, യുജി വിദ്യാര്‍ഥികള്‍ക്കായി ഐഎസ്സിഎ കേരള ഡിസൈന്‍ ചാലഞ്ചും ടാഗ്ലൈന് മത്സരവും സംഘടിപ്പിച്ചിരുന്നു. സ്വന്തം പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റര്‍ ഡിസൈനിങ്, പെയ്ന്റിങ്, ഫോട്ടോഗ്രഫി, ഹ്രസ്വചിത്രം, കവിത തുടങ്ങിയ സര്‍ഗരചനകളാണ് കേരള ഡിസൈന്‍ ചാലഞ്ചില്‍ ക്ഷണിച്ചത്. കൊച്ചി ഡിസൈന്‍ വീക്കിനായി ടാഗ്ലൈന് നിര്‍ദ്ദേശിക്കാനായിരുന്നു മറ്റൊരു മത്സരം. ഇതിന് വിദ്യാര്‍ഥികളില്‍ നിന്നും മികച്ച് പ്രതികരണമാണ് ലഭിച്ചത്. മത്സരങ്ങളിലെ വിജയികളെ കൊച്ചി ഡിസൈന്‍ വീക്കില്‍ പ്രഖ്യാപിക്കും. മികച്ച ടാഗ്ലൈനിന് ഒരു ലക്ഷം രൂപ മതിപ്പുള്ള സമ്മാനമാണ് ലഭിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20016-ല്‍ സ്ഥാപിതമായ യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മികച്ച ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ സ്കൂളാണ് കൊച്ചി ആസ്ഥാനമായ ഐഎസ്സിഎ. കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ക്രിയേറ്റിവ് ആര്‍ട്സില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളും ആനിമേഷന്‍, വിഎഫ്എക്സ്, ഗ്രാഫിക് ഡിസൈന്‍, അഡ്വര്‍ട്ടൈസിംഗ് ഡിസൈന്‍, ഗെയിം ഡിസൈന്‍, യുഐ/ യുഎക്സ് ഡിസൈന്‍ തുടങ്ങിയവയില്‍ സ്പെഷ്യലൈസേഷനും നല്കുന്നു.