ശിവഗിരി മഠം ജനറൽ സെക്രട്ടറിയായി സ്വാമി ശുഭാംഗാനന്ദ ചുമതലയേറ്റു

ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി സ്വാമി ശുഭാംഗാനന്ദ ചുമതലയേറ്റു.
സ്വാമി ഋതംഭരാനന്ദ രാജി വച്ചതിനെ തുടർന്നാണിത്.
ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിൽ ശുഭാംഗാനന്ദയു ടെ പേരു സ്വാമി സൂക്ഷ്മാനന്ദ നിർദേശിച്ചു. സ്വാമി ബോധിതീർഥ പിന്താങ്ങി.
നിലവിൽ ചെമ്പഴന്തി ഗുരുകു ലം സെക്രട്ടറിയാണ് സ്വാമി ശുഭാംഗാനന്ദ. കഴിഞ്ഞ ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചതു സ്വാമി ശുഭാംഗാനന്ദ യ്ക്കായിരുന്നു.

Advertisements

Hot Topics

Related Articles