ചുരമിറങ്ങുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മസ്ജിദിനു മുകളിലേക്കു മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

വയനാട് ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു. ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Advertisements

അപകടത്തില്‍മസ്ജിദിന്റെ മിനാരവും തകര്‍ന്നിട്ടുണ്ട്. ഓറഞ്ചുമായി ചുരമിറങ്ങുകയായിരുന്ന ലോറിയാണ് രാത്രിയില്‍ അപകടത്തില്‍പ്പെട്ടത്. രാപകലെന്യേ നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന ചുരത്തിലാണ് ലോറി അപകടത്തില്‍പെട്ടത്. മറ്റു വാഹനങ്ങളുമായി ലോറി ഇടിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. ഭാഗ്യത്തിന് വന്‍ ദുരന്തം ഒഴിവായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Hot Topics

Related Articles