വിഴുങ്ങിയ ബാലനെ ജീവനോടെ പുറത്തേക്ക് തുപ്പി ഹിപ്പപ്പൊട്ടാമസ് ; യുഗാണ്ടയിൽ രണ്ട് വയസ്സുകാരൻ രക്ഷപെട്ടത് അത്ഭുതകരമായി

യുഗാണ്ട : ഹിപ്പൊ വിഴുങ്ങിയ രണ്ട് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു.യുഗാണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. തടാകക്കരയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസ്സുകാരനെയാണ് ഹിപ്പപ്പൊട്ടാമസ് വിഴുങ്ങിയത്. വീടിന് അടുത്തുള്ള തടാകക്കരയില്‍ ഒറ്റയ്‌ക്കിരുന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ തടാകത്തില്‍ നിന്ന് കരയിലേക്കെത്തിയ ഹിപ്പൊ കുട്ടിയെ വിഴുങ്ങുകയായിരുന്നു.

Advertisements

രണ്ട് വയസ്സുകാരനായ പോള്‍ ഇഗയെ ആണ് ഹിപ്പൊ ജീവനോടെ മുഴുവനായി വിഴുങ്ങിയത്. ഇത് കണ്ടു നിന്ന ക്രിസ്പസ് ബഗോന്‍സ എന്നയാള്‍ ഹിപ്പൊയ്‌ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ തന്നെ പുറത്തേക്ക് തുപ്പുകയും തടാകത്തിലേക്ക് തിരികെ പോവുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും കുടുംബം പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.