ഏറ്റുമാനൂർ : തുടർക്കഥയാകുന്ന പട്ടിത്താനം- മണർകാട് ബൈപ്പാസ് റോഡിലെ സിഗ്നൽ ലൈറ്റും, വഴിവിളക്കുകൾ അടക്കമുള്ള സുരക്ഷ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പട്ടിത്താനം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധാഗ്നി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ജി ഹരിദാസ് ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷത വഹിച്ചു.
ജെയിംസ് തോമസ്,സനൽ കാട്ടാത്തി,സജി തടത്തിൽ, ബിജു കൂമ്പിക്കൻ,ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ, ബിജു വലിയമല,ഐസക് പാടിയത്ത്, സിനു ജോൺ,ജൂബി ഐക്കരയിൽ,വിപിൻ അതിരമ്പുഴ,ജിമ്മി പ്ലാക്കുഴി,ജിതിൽ വെക്കത്താനം,ജോജോ അട്ടേൽ,സുബിൻ സാബു,ബോബൻ,ഷിജോ, ജോജോ,ജോബിൻ,റെജി പട്ടിത്താനം,രജിതഹരികുമാർ,ജോസ് മോൻ,ആദിത്യൻ,ജസ്റ്റിൻ, ജിസൻ ജോസ്,എന്നിവർ പ്രസംഗിച്ചു.