സന്നിധാനത്ത് അമിതവിലയും പഴകിയ ഭക്ഷണവും അനുവദിക്കില്ല: ഡ്യൂട്ടി മജിസ്ട്രേറ്റ്

ശബരിമല: സന്നിധാനത്തും പരിസരത്തും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതും പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതും അനുവദിക്കില്ലെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു. പരിശോധനയില്‍ ഇത്തരത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Advertisements

സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം സന്നിധാനം മരക്കൂട്ടം ഭാഗത്തെ ഭക്ഷണശാലയില്‍ സൂക്ഷിച്ചിരുന്ന പഴകിയ എണ്ണ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.