കണ്ണൂരില്‍ ലോകകപ്പ് ആവേശം ചോരക്കളിയായി: ഒരാള്‍ക്ക് കുത്തേറ്റു

പള്ളിയാംമൂല നേതാജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് സമീപത്തുവെച്ച് ഫുട്‌ബോള്‍ ലോകകപ്പ് മത്സരം ബിഗ് സ്‌ക്രീനില്‍ കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ അഞ്ചംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു.

Advertisements

പള്ളിയാംമൂലയിലെ പുതിയപുരയില്‍ ഹൗസില്‍ അനുരാഗ് (24 ) എന്ന ചോട്ടുവിനെയാണ്
ഞായര്‍ രാത്രി മരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുരാഗിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളായ പള്ളിയാംമൂല സ്വദേശികളായ പ്രിയ നിവാസില്‍ സി വി നകുല്‍ (23 ) ഷാലോം നിവാസില്‍ അലക്‌സ് (23), പയ്യാമ്പലം സ്വദേശി ആദ്യത്യയില്‍
ആദര്‍ശ് സഞ്ചീവന്‍ (23) എന്നയാളെ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടും ആക്രമി സംഘം തലക്കിടിച്ച് പരിക്കേല്‍പ്പിച്ചു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളെ ചൊല്ലി പ്രദേശത്ത് ആക്രമി സംഘത്തിലെ ഏതാനും ചിലയാളുകളും പ്രദേശത്തെ യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി കണ്ണൂര്‍ ടൗണ്‍ പൊലീസ് പറഞ്ഞു.

Hot Topics

Related Articles