ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ പാലത്തിൻ്റെ നടപ്പാത കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വില്പനയെന്ന് ആക്ഷേപം .പാലത്തിൻ്റെ നടപ്പാതയിൽ നിന്ന് ചൂണ്ട ഉപയോഗിച്ച് മത്സ്യം പിടിക്കാൻ എന്ന വ്യാജേന എത്തുന്ന സംഘങ്ങളാണ് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വില്പന നടത്തുന്നത്
രാവിലെയും ,വൈകിട്ടും യാതൊരു പരിചയമില്ലാത്ത നിരവധി യുവാക്കളാണ് ഇരുചക്രവാഹനങ്ങളിൽ മത്സ്യം പിടിക്കാൻ എന്ന വ്യാജേന ഇവിടെ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു . ഇവർ എത്തുന്നതോടെ പ്രദേശവാസികളും അല്ലാത്തവരുമായ ആളുകൾ ഇവരുടെ അടുത്തെത്തി ചെറിയ പൊതികൾ വാങ്ങി കൊണ്ടു പോകുന്നതായും നാട്ടുകാർ പറയുന്നു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇങ്ങനെ വാങ്ങുന്ന പൊതികളുമായി തോട്ടപ്പള്ളി ബീച്ചിലും ,സമീപത്തെ കാറ്റാടി കാടുകളിലും തമ്പടിക്കുന്ന സംഘങ്ങൾ മണിക്കൂറുകൾക്ക് ശേഷം പ്രദേശവാസികൾക്ക് ഭീഷണി സൃഷ്ടിക്കാറുമുണ്ടന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു .അടിയന്തിരമായി എക്സൈസും ,പോലീസും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.