പൂവച്ചലില്‍ സ്‌കൂളിനു മുന്നില്‍ വച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയെ ലോറിയിടിച്ചു; ഗുരുതരമായ പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം :സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ലോറിയിടിച്ചു. പൂവച്ചല്‍ യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇമ്മാനുവേലിനെയാണ് ലോറിയിടിച്ചത്.

Advertisements

ലോറിയുടെ മുന്‍ചക്രം കുട്ടിയുടെ ശരീരത്തിലുടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

Hot Topics

Related Articles