വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കിയ മദ്റസ അധ്യാപകന് 26 വർഷം തടവും 75,000 രൂപ പിഴയും  ശിക്ഷ

വിദ്യാർഥിനിയെ ലൈഗീക പീഡനത്തിനിരയാക്കിയ മദ്റസ അധ്യാപകന് 26 വർഷം തടവും 75,000 രൂപ പിഴയും  ശിക്ഷ

Advertisements

11 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്റസ അധ്യാപകന് 26 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ അതിവേഗ കോടതി . മദ്റസാ അധ്യാപകനായ ആലക്കോട് ഉദയഗിരി സ്വദേശി കെ.വി മുഹമ്മദ് റാഫി (35)നെയാണ് ശിക്ഷിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2017 ഒക്ടോബർ മുതൽ വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ മദ്റസയിലെ അധ്യാപകനായ മുഹമ്മദ് റാഫി ഇതേ മദ്റസയിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ 11 കാരിയെ നിരവധി തവണ കഠിനമായ ലൈഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്.

പരാതിക്കാരിയുടെ പ്രായം, നിരന്തരമായ പീഡനം, പ്രതി അധ്യാപകനാണ്, സമൂഹത്തിന് മാതൃകയാകേണ്ടയാളാണ് പ്രതി എന്നിവ പരിഗണിച്ച് നാലു വകുപ്പുകളിലായാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ പ്രതിക്ക് 26 വർഷം തടവിനും എഴുപത്തിയഞ്ചായിരം രൂപ പിഴയും  ശിക്ഷ വിധിച്ചത്.

സംഭവം മറച്ചു വച്ചതിന് പ്രതിയാക്കിയ മദ്റസ ഭാരവാഹിയെ വെറുതെ വിട്ടയച്ചിരുന്നു. പരാതിയെ തുടർന്ന് വളപട്ടണം എസ്.ഐ ആയിരുന്ന ഷാജി പട്ടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് വളപട്ടണം ഇൻസ്പെക്ടർ എം.കൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

Hot Topics

Related Articles