സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ; കോവിഡ് കേസുകള്‍ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണം ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മറ്റു രാജ്യങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കേസുകള്‍ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisements

ബുധനാഴ്ച്ച വൈകുന്നേരം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ റാപ്പി‍ഡ് റെസ്പോണ്‍സ് ടീം യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്.കോവിഡ് രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകാതിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ, ചൈനയില്‍ രോഗവ്യാപനത്തിന് കാരണമായ ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു.ഒമിക്രോണ്‍ ബി.എഫ്-7 എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്.ഗുജറാത്തില്‍ രണ്ട് കേസും ഒഡീഷയില്‍ ഒരു കേസുമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തത്.അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകത.

ചൈനയിലടക്കം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് അറിയിച്ചിരുന്നു.ആരോഗ്യ വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ചൈനയ്ക്ക് പുറമെ, ജപ്പാന്‍, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ കുതിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിര്‍ദേശമുണ്ട്.

Hot Topics

Related Articles