ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോം സ്റ്റേ നടത്തുന്ന സിഐടിയു പ്രവർത്തകൻ ക്രൂരമായി മർദിച്ചു. ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് ആരോപണം. നെഞ്ചിലും മുതുകിലും ചവിട്ടേറ്റ സിപിഎം മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോം സ്റ്റേ നടത്തിപ്പുകാരൻ സുധീറും സഹായി സുനിയും ചേർന്ന് മർദിച്ചെന്നാണ് പരാതി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാവിലെയാണ് സംഭവം. വൈകുന്നേരം റോസ് എന്ന ഹോംസ്റ്റേയ്ക്ക് സമീപം ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അനാചാരങ്ങൾക്കെതിരെ പരിപാടി നടക്കാനിരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് അവിടെയെത്തിയപ്പോഴാണ് സോണിയെ സുധീറും സഹായി സുനിയും ചേർന്ന് മർദിച്ചത്. സോണിയെ ചവിട്ട് താഴെയിട്ട് മർദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സോണിയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.