പട്ടികവര്‍ഗ വിഭാഗത്തിന് നൈപുണ്യ പരിശീലനം

ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ വിഭാഗത്തിന് റസിഡന്‍ഷ്യലായി വിവിധ ട്രേഡുകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. തലശ്ശേരി എന്‍ ടി ടി എഫിന്റെ സി എന്‍ സി ഓപ്പറേറ്റര്‍ വെര്‍ട്ടിക്കല്‍ മെഷിനിങ് കോഴ്‌സിന് പത്താം ക്ലാസ് പാസായ 18 നും 24നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്‌സ് കാലാവധി.

Advertisements


സി ഡിറ്റിന്റെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്‌സിന് പ്ലസ്ടു പാസായ 18നും 30നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി നാല് മാസം. തൃശ്ശൂരിലെ അക്കാദമി ഓഫ് മീഡിയ ആന്റ് ഡിസൈനിന്റെ ഡിജിറ്റല്‍ ഡിസൈന്‍ കോഴ്‌സിന് പ്ലസ്ടു/മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ വി എച്ച് എസ് സി പാസായ 18നും 26നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി ആറ് മാസം. ബിരുദധാരികള്‍ക്ക് മുന്‍ഗണന. അപേക്ഷ ഡിസംബര്‍ 31 വരെ സ്വീകരിക്കും. ഫോണ്‍: 0497 2700357.

Hot Topics

Related Articles