പന്തളത്ത് വിദ്യാർഥികളുടെ ക്രിസ്തുമസ് ആഘോഷം കൂട്ടത്തല്ലിൽ കലാശിച്ചു

പന്തളം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷമാണ് കോളേജിന് പുറത്ത് സംഘട്ടനത്തിൽ കലാശിച്ചത്.
പന്തളം എൻഎസ്എസ് കോളേജിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ക്രിസ്തുമസ് ആഘോഷങ്ങൾ. ശേഷം കോളേജിന് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ
വൈകുന്നേരം നാലരയോടെ പന്തളം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ വെച്ച് ഏറ്റുമുട്ടുക ആയിരുന്നു.

Advertisements

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പന്തളം പോലീസ് വിദ്യാർത്ഥികളെ വിരട്ടി ഓടിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി എന്ന് നാട്ടുകാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പന്തളം പോലീസ് 4 വിദ്യാർത്ഥി കളെ കസ്റ്റഡിയിൽ എടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന്തളം എൻഎസ്എസ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ കായംകുളം സ്വദേശി ആദർശ് (21 ), കൊട്ടാരക്കര സ്വദേശി കിരൺ ( 19 ), കണ്ണൂർ മട്ടന്നൂർ സ്വദേശി വിഷ്ണു (19 ),ശൂരനാട് സ്വദേശി രാഹുൽരാജ് (22 ),എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പന്തളം ടൗണിൽ പോലീസിന്റെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles