ചെറുവത്തൂർ: ചെറുവത്തൂർ മർച്ചന്റ്സ് അസോസിയേഷൻ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെറുവത്തൂർ ഫെസ്റ്റ് 23 ന് തുടങ്ങും. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സാമ്പത്തിക സമാഹരണം നടത്തുന്നതിനാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 23ന് വൈകുന്നേരം നാലിന് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യാതിഥിയാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിപണന സ്റ്റാളുകൾ ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, അമ്യൂസ്മെന്റ് പാർക്ക് ചന്തേര സ്റ്റേഷൻ ഹൗസ് ഓഫിസർ പി. നാരായണൻ, ഫ്ളവർഷോ പി.പി. മുസ്തഫ എന്നിവർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലുമുതൽ രാത്രി 10 വരെയാണ് ഫെസ്റ്റ്. മുതിർന്നവർക്ക് 50, കുട്ടികൾക്ക് 30രൂപ എന്നിങ്ങനെയാണ് പ്രവേശന ഫീസ്.
22ന് വൈകുന്നേരം 3.30ന് മർച്ചന്റ്സ് അസോസിയേഷൻ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്യും. തുടർന്ന് ചെറുവത്തൂരിൽ വിളംബര ജാഥയും സംഘടിപ്പിക്കും.ഫെസ്റ്റിൽ വിനോദ വിജ്ഞാന വിപണന സ്റ്റാളുകളാണുള്ളത്.
ഫുഡ് കോർട്, അമ്യൂസ്മെന്റ് പാർക്ക്, ഫ്ളവർ ഷോ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടാകും. ജനുവരി എട്ടിനാണ് സമാപനം.