കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 23 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 23 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് സെക്ഷന്റെ പരിധിയിൽ ചിദംബരം പടി കൃപ എന്നീ എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന  ഐരാറ്റുപാറ,ചേരിപ്പാട് , മേസ്തിരിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  വെള്ളിയാഴ്ച രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

അയ്മനം സെക്ഷന്റെ കീഴിലുള്ള നെല്ലിപ്പള്ളി, കല്ലുങ്കത്ര എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ അമനകര ടവർ, എരപ്പുംകര , അഗസ്ത്യ , പൂവകുളം , അനിച്ചുവട് എന്നി  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്വാമിക്കവല ടവർ, യുവരശ്മി, പാപ്പാഞ്ചിറ നമ്പർ.1എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ വട്ടക്കുന്ന്, സ്പ്രിങ്ങ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എള്ളുകാല ,എസ്ബിടി പുതുപ്പള്ളി എന്നീ ട്രാൻസ്ഫോർമറകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മങ്ങട്ടയം, പോളച്ചിറ എന്നി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക  മുണ്ടാകുന്നതായിരിക്കും. 

Hot Topics

Related Articles