കൊല്ലാട് : കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന കൊടുവത്തു വീട്ടിൽ അഡ്വ കെ ജോർജ് (91) അന്തരിച്ചു. സംസ്കാരം ശനി പകൽ 2 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 3 ന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ. പിതാവ് : പരേതനായ കെ റ്റി മാണി , മാതാവ് : മറിയാമ്മ മാണി. ഭാര്യ : അമ്മാളു കുട്ടി ( റിട്ട അധ്യാപിക, വി ഐ മാത്തൻ സ്കൂൾ മൂലേടം) മീനടം കല്ലറയ്ക്കൽ കുടുംബാംഗം. മക്കൾ : ഡോ. ലിനു ജോർജ് , രാജേഷ് ജോർജ് ( എൻജിനിയർ), ഡോ സതീഷ് ജോർജ് . മരുമക്കൾ : ഡോ എബി സാം (ഡയറക്ടർ ഹിന്ദുസ്ഥാൻ കോളേജ് ചെന്നൈ ) , ഷാരോൺ രാജേഷ് , ഡോ റസീന. മുൻ കോട്ടയം എംഎൽഎ പരേതനായ അഡ്വ എം തോമസ് സഹോദരനാണ്. 1
Advertisements