സി.പി.ഐ ഇടത്തിലമ്പലം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരേ കരിഓയില്‍ പ്രയോഗം;രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


സി.പി.ഐ ഇടത്തിലമ്പലം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരേ കരിഓയില്‍ പ്രയോഗം നടത്തിയ സംഭവത്തില്‍ രണ്ടു ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.
ഇടത്തിലമ്പലം സ്വദേശികളായ അര്‍ജുന്‍ (28), നിഖേല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

Advertisements

ധര്‍മടം എസ്.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് സംഭവം. 2012 ല്‍ കാരായി ശ്രീധരന്‍ സമരകം ഉദ്ഘാടനം ചെയ്തതിനു ശേഷം പതിനൊന്നാം തവണയാണ് ഇടത്തിലമ്പലം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെ അക്രമണം ഉണ്ടാകുന്നത്. അക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നു സി.പി.ഐ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ ഇടത്തിലമ്പലത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.