നയിചേതന – ദേശീയ ജെന്‍ഡര്‍ കാമ്പയിന്‍ ദീപശിഖാ പ്രയാണം

അടൂർ : കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻആർഎൻഎം) ‘നയി ചേതന ‘ എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തിവരുന്നു. ലിംഗ സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് ക്യാമ്പയിന്റെ തീം. സഹനം അല്ല ശബ്ദമാണ് എന്ന ആശയത്തിൽ ഊന്നി 4 ആഴ്ച നീണ്ടുനിൽക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ സംഘടിപ്പിച്ചു വരുന്നത്.
ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, അതിക്രമങ്ങളെ തിരിച്ചറിയുക, അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക, അതിക്രമങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

Advertisements

അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ജില്ലാതല ഉത്ഘാടനകർമ്മം അടൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദിന്റെ അധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ ക്ഷേമകര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു, അടൂർ സി.ഡി.എസ് ചെയർപേഴ്സൺ എം. വി. വത്സലകുമാരി, പള്ളിക്കൽ സി.ഡി.എസ് ചെയർപേഴ്സൺ ഗീത പി. കെ, ഏറത്ത് സി.ഡി.എസ് ചെയർപേഴ്സൺ അജിതകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ഗീത, സാമൂഹ്യ വികസന ഉപസമിതി കൺവീനർ തുളസി സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജർ അനുപ പി. ആർ, ഷാജഹാൻ ടി. കെ, എൻ. യു.എൽ.എം മാനേജർ സുനിത വി, പി.എം. എ.വൈ എസ് സി എസ് ജെയ്സൺ കെ ബേബി, സ്നേഹിത കൗൺസിലർ ട്രീസ എസ് ജെയിംസ്, സർവീസ് പ്രൊവൈഡർ ഗായത്രി ദേവി, അക്കൗണ്ടന്റ് ഫൗസിയ, വിദ്യ, സ്പോർട്സ് കൗൺസിൽ അംഗങ്ങളായ അജിരാജ്, കിറ്റി, ജെഫിൻ, വിജയ്, സെബിൻ, ബിബിൻ, ടിനു, സിഡിഎസ് , എഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഉത്ഘാടനത്തോടനുബന്ധിച്ചു നയി ചേതന ജേഴ്‌സി വിതരണം നടത്തി. ദീപശിഖ നഗരസഭ വൈസ് ചെയർപേഴ്സണും സി.ഡി.എസ് ചെയർപേഴ്സണും ചേർന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും ഏറ്റുവാങ്ങി.

ദീപശിഖാ പ്രയാണം പന്തളം നഗരസഭയിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യുവും സി.ഡി.എസ് ചെയർപേഴ്സൺ രാജലക്ഷ്മിയും ചേർന്ന് ഏറ്റുവാങ്ങി. കുളനടയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ചിത്തിര സി ചന്ദ്രനും സി.ഡി.എസ് ചെയർപേഴ്സൺ അയിനി സന്തോഷും കുറ്റൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സഞ്ചു കെ യും ഇരവിപേരൂരിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാലി ജേക്കബും സി.ഡി.എസ് ചെയർപേഴ്സൺ സജിനിയും ആറന്മുളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ടി ജോബിയും സി.ഡി.എസ് ചെയർപേഴ്സൺ സോമവല്ലിയും മെഴുവേലിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പീങ്കി ശ്രീധരും സി.ഡി.എസ് ചെയർപേഴ്സൺ രാജി ദാമോദരനും ചെന്നീർക്കരയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് തോമസ് വലിയകാലായിലും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഓമന രവിയും തുമ്പമണ്ണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോണി സകറിയയും സി.ഡി.എസ് ചെയർപേഴ്സൺ ഓമന ഗോപാലനും പന്തളം തെക്കേക്കരയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദും സി.ഡി.എസ് ചെയർപേഴ്സൺ രാജി പ്രസാദും ചേർന്ന് ഏറ്റു വാങ്ങി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.