ലീഡർ കെ കരുണാകരൻ അനുസ്മരണം : യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റി നടത്തി

തിരുവല്ല : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
കെ കരുണാകരന്റെ 12-ാമത് ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗം ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാലാ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ബ്ലെസ്സൻ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിനു തോമ്പുംകുഴി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ ട്രഷറാർ സദാശിവൻ പിള്ള, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ രഞ്ജിത് പൊന്നപ്പൻ, ടോണി ഇട്ടി വിനീത് വെൺപാല, എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles